പേരാമ്പ്ര: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. എടവരാട് ഈശ്വരൻ കൊയിലോത്ത് കല്ലൂർ കാഞ്ഞിരക്കടവത്ത് പാത്തുമ്മ (85) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വീടിനടുത്തുള്ള താമഠത്തിൽ മുക്കിൽ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് ഉള്ള്യേരി മലബാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഭർത്താവ്: പരേതനായ ഗുളികപ്പുഴ പാണ്ടികശാലയിൽ കുഞ്ഞാലി. മകൾ: സുബൈദ. സഹോദരൻമാർ: പരേതരായ കാഞ്ഞിരക്കടവത്ത് അമ്മത്, കുഞ്ഞബ്ദുല്ല, കുഞ്ഞിമൂസ. കൈപ്രം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.